

കേരള രാഷ്ട്രീയത്തിന്റെ
മാറുന്ന മുഖം
കേരളത്തിന്റെ രാഷ്ട്രീയം ഇന്ന് ഒരു വലിയ വഴിത്തിരിവിലാണ്. പതിറ്റാണ്ടുകളായി നാം കണ്ടുവരുന്ന രാഷ്ട്രീയ പ്രവർത്തനങ്ങൾ നേതാക്കൾ തമ്മിലുള്ള വാക്പോരുകളും, അണികൾ തമ്മിലുള്ള ഏറ്റുമുട്ടലുകളും, അഴിമതി ആരോപണങ്ങളും, ഹർത്താലുകളും, സ്ത്രീപീഡന ആരോപണങ്ങളും മാത്രമായി ചുരുങ്ങുന്നു. ഈ വൈകാരികവും പ്രതികരണാത്മകവുമായ രാഷ്ട്രീയം സമൂഹത്തിനു ഗുണം ചെയ്യുന്നതിനു പകരം കൂടുതൽ അരാജകത്വത്തിലേക്കും വിഘടനവാദത്തിലേക്കും നയിക്കുന്നു. പാർട്ടികളോടും നേതാക്കളോടും ഉള്ള അന്ധമായ കൂറ്, അവരുടെ തെറ്റുകളെപ്പോലും ന്യായീകരിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നു. ഇത് യഥാർത്ഥത്തിൽ ജനാധിപത്യത്തിനും മൗലികാവകാശങ്ങൾക്കും കേരളത്തിന്റെ വികസനത്തിനും വലിയ തടസ്സമായി മാറിയിരിക്കുന്നു. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം അനിവാര്യമാണ്.
കേരളത്തിന് ഇനി വേണ്ടത് ക്രിയാത്മകവും ജനപക്ഷത്തുള്ളതുമായ ഒരു രാഷ്ട്രീയ സമീപനമാണ്. പാർട്ടികളോടുള്ള വൈകാരിക ബന്ധങ്ങൾ ഉപേക്ഷിച്ച് ഓരോ പൗരനും സ്വാതന്ത്രവും നിഷ്പക്ഷവുമായ ചിന്തയോടെ രാഷ്ട്രീയ വിഷയങ്ങളെ സമീപിക്കണം. ഒരു പാർട്ടിക്കു തെറ്റുപറ്റിയാൽ അതിനെ തിരുത്താൻ ആവശ്യപ്പെടാനും, അല്ലെങ്കിൽ മറ്റൊരു ബദൽ തെരഞ്ഞെടുക്കാനും മലയാളി സമൂഹം തയ്യാറാകണം. ഈ ചിന്താപരമായ സ്വാതന്ത്ര്യം പാർട്ടികളെയും നേതാക്കളെയും കൂടുതൽ ഉത്തരവാദിത്വമുള്ളവരാക്കും. അതോടൊപ്പം മതവും ജാതിയും രാഷ്ട്രീയത്തിൽ ചെലുത്തുന്ന സ്വാധീനം കുറയുകയും സമൂഹത്തിന്റെ പുരോഗതിക്കു മുൻഗണന നൽകുന്ന ഒരു രാഷ്ട്രീയ അന്തരീക്ഷം രൂപപ്പെടുകയും ചെയ്യും.
സ്ത്രീകൾ, കുട്ടികൾ, യുവജനങ്ങൾ, വയോധികർ എന്നിവരുൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ക്ഷേമമുറപ്പാക്കുന്ന, പ്രകൃതിയോടും ജീവജാലങ്ങളോടും നീതിപുലർത്തുന്ന ഒരു രാഷ്ട്രീയമാണ് ഇന്ന് നമുക്കാവശ്യം. ശാസ്ത്രീയമായ സമീപനത്തിലൂടെ വികസനം സാധ്യമാക്കുന്ന, എല്ലാവർക്കും സാമൂഹികവും സാമ്പത്തികവുമായ നീതി ഉറപ്പാക്കുന്ന ഒരു ഭരണസംവിധാനം, അഴിമതിക്ക് അതീതമായി സുതാര്യമായ ഭരണം കാഴ്ചവയ്ക്കാൻ സാധിക്കണം.ദേശീയ ജനതാ സംഘം മുന്നോട്ടുവയ്ക്കുന്നത് ഇത്തരത്തിലുള്ള ഒരു പുതിയ രാഷ്ട്രീയ സംസ്കാരമാണ്. വ്യക്തിപരമായ നേട്ടങ്ങൾക്കപ്പുറം സമൂഹത്തിന്റെ കൂട്ടായ വളർച്ചക്കും പുരോഗതിക്കും മുൻഗണന നൽകുന്ന ഒരു പ്രസ്ഥാനമാണിത്. മൗലികാവകാശങ്ങൾ സംരക്ഷിച്ചും, ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും ശാസ്ത്രീയമായ കാഴ്ചപ്പാടുകളോടെ കേരളത്തെ പുരോഗതിയിലേക്ക് നയിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. കേരളത്തിലെ ഓരോ വ്യക്തിയുടെയും അതുപോലെ ഇന്ത്യയിലെ ഓരോ പൗരന്റെയും ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. കാരണം ഒരു രാഷ്ട്രത്തിന്റെ യഥാർത്ഥ ശക്തി അതിന്റെ പൗരന്മാരുടെ ഉന്നമനത്തിലാണ് നിലനിൽക്കുന്നത്. ഈ മാറ്റത്തിന് മലയാളിസമൂഹം തയാറെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


രാഷ്ട്രീയവും സമൂഹവും - വേർപെടുത്താനാവാത്ത ബന്ധം
ALICE PURACKEL
Vice president and Director Global Politics DJS
ഒരു രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും അടിസ്ഥാന ഘടകമാണ് രാഷ്ട്രീയ വ്യവസ്ഥിതി. ഭരണം, നിയമനിർമ്മാണം, വികസനം എന്നിവയെല്ലാം രാഷ്ട്രീയ തീരുമാനങ്ങളെ ആശ്രയിച്ചിരിക്കുന്നു. രാഷ്ട്രീയ പാർട്ടികൾ വെറും തിരഞ്ഞെടുപ്പ് സംഘടനകളല്ല, മറിച്ച് സമൂഹത്തിന്റെ സ്വപ്നങ്ങളെയും ആവശ്യങ്ങളെയും ഭരണത്തിൽ എത്തിക്കാനുള്ള ശക്തമായ ഉപകരണങ്ങളാണ്. സമൂഹത്തിന്റെ പുരോഗതിക്കും സുസ്ഥിരതയ്ക്കും രാഷ്ട്രീയ പാർട്ടികളുടെ സജീവമായ പങ്ക് അനിവാര്യമാണ്.
അധികാരം: ഭാവിയുടെ താക്കോൽ.
ഒരു സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഭാവി സുരക്ഷിതമാക്കുന്നതിനും രാഷ്ട്രീയ അധികാരം അനിവാര്യമാണ്.
അധികാരം നേടുന്നതിലൂടെ മാത്രമേ നിയമങ്ങൾ നിർമ്മിക്കാനും വികസന പദ്ധതികൾ ആവിഷ്കരിക്കാനും അതുവഴി സമൂഹത്തിന്റെ വളർച്ച ഉറപ്പാക്കാനും സാധിക്കൂ. അധികാരവും ഭരണവും ഒരു സമൂഹത്തിന്റെ ഗതി നിർണ്ണയിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. അതുകൊണ്ട്, രാഷ്ട്രീയത്തെ അവഗണിക്കുന്ന ഒരു സമൂഹം അതിന്റെ സ്വന്തം ഭാവിയെയാണ് തള്ളിപ്പറയുന്നത്.
പ്രകടനപത്രിക: ജനങ്ങളുടെ പ്രതീക്ഷകളുടെ പ്രതിഫലനം.
ഒരു രാഷ്ട്രീയ പാർട്ടി സമൂഹത്തിന് നൽകുന്ന വാഗ്ദാനങ്ങളും കാഴ്ചപ്പാടുകളുമാണ് പ്രകടനപത്രിക. ഇതൊരു രേഖ മാത്രമല്ല, ഒരു പാർട്ടിയുടെ ലക്ഷ്യങ്ങളെയും നിലപാടുകളെയും ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണിത്. ശാസ്ത്രീയവും സാമൂഹികവും സാമ്പത്തികവുമായ കാഴ്ചപ്പാടുകളോടെ തയ്യാറാക്കിയ പ്രകടനപത്രികയിലൂടെ മാത്രമേ ജനങ്ങളുടെ വിശ്വാസം ആർജിക്കാനും അവരുടെ പിന്തുണ നേടാനും സാധിക്കൂ. ഇത് ഒരു പാർട്ടിയുടെ ആത്മാർത്ഥതയുടെയും കാഴ്ചപ്പാടുകളുടെയും പ്രതീകമാണ്.
രാഷ്ട്രീയത്തിൽ സജീവമായി ഇടപെടേണ്ടതിന്റെ പ്രാധാന്യം.
തിരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്തുക എന്നത് നമ്മുടെ കടമ മാത്രമല്ല, നമ്മുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനുള്ള ഒരു ഉപാധി കൂടിയാണ്. രാഷ്ട്രീയ ചർച്ചകളിലും കൂട്ടായ്മകളിലും സജീവമായി പങ്കെടുക്കുന്നതിലൂടെ സമൂഹത്തിന്റെ ഭാഗമാകാനും ഭരണകൂടത്തിന്റെ തീരുമാനങ്ങളെ സ്വാധീനിക്കാനും നമുക്ക് സാധിക്കും. രാഷ്ട്രീയത്തിൽ നിന്ന് അകന്നുനിൽക്കുന്നത് സമൂഹത്തിന്റെ പുരോഗതിയെ പിന്നോട്ട് വലിക്കും. അതിനാൽ, രാഷ്ട്രീയത്തെ മോശമായി കാണാതെ, അതിനെ നമ്മുടെ സമൂഹത്തിന്റെ നല്ല ഭാവിക്കുവേണ്ടി ഉപയോഗിക്കുകയാണ് വേണ്ടത്. വിദ്യാഭ്യാസവും ശാസ്ത്രീയ ബോധവുമുള്ള ആളുകൾക്ക് രാഷ്ട്രീയത്തിൽ വലിയ പങ്കുവഹിക്കാൻ സാധിക്കും. സമൂഹത്തെ വികസിപ്പിക്കാനും അടുത്ത നൂറ്റാണ്ടിലേക്ക് മുന്നേറാനും സഹായിക്കുന്ന പ്രൊഫഷണൽ പദ്ധതികൾ രൂപപ്പെടുത്താൻ അങ്ങനെയുള്ളവർക്കേ കഴിയൂ.
ഇനി രാഷ്ട്രീയത്തെ കൂടുതൽ ഗൗരവത്തോടെ സമീപിക്കുകയും സമൂഹത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുകയും ചെയ്യാം. 2026-ലെ തിരഞ്ഞെടുപ്പിൽ നിർണ്ണായകമായ ഇടപെടലുകൾ നടത്താൻ നിങ്ങളുടെ പങ്കാളിത്തം വളരെ വിലപ്പെട്ടതാണ്. ദേശീയ ജനതാ സംഘത്തിലുടെ രാഷ്ട്രീയത്തിൽ സജീവമാകാൻ നിങ്ങളുടെ എല്ലാവരെയും ക്ഷണിക്കുന്നു.
രാഷ്ട്രീയം: ഒരു സമൂഹത്തിന്റെ ഭാവിയുടെ ഹൃദയമിടിപ്പ്
ALICE PURACKEL
Vice president and Director Global Politics DJS


ഒരു സമൂഹത്തിന്റെ എല്ലാ മേഖലകളെയും സ്പർശിക്കുന്ന രാഷ്ട്രീയ വ്യവസ്ഥിതിയിൽ രാഷ്ട്രീയ പാർട്ടികൾക്ക് അതുല്യമായ സ്ഥാനമുണ്ട്. സംഘടനകൾ ജനശ്രദ്ധ നേടാനും പ്രവർത്തനങ്ങൾ നടത്താനും സഹായിക്കുമെങ്കിലും, ഭരണം കൈയാളാനുള്ള അധികാരം നേടാൻ രാഷ്ട്രീയ പാർട്ടികളിലൂടെ മാത്രമേ സാധിക്കൂ.
ഒരു സമൂഹത്തിന്റെ ആവശ്യങ്ങൾക്കും സ്വപ്നങ്ങൾക്കും യാഥാർഥ്യമാക്കാൻ രാഷ്ട്രീയ അധികാരം അനിവാര്യമാണ്. രാഷ്ട്രീയ ശക്തിയില്ലാത്തവർ മുഖ്യധാരയിൽ നിന്ന് മാത്രമല്ല, കാലക്രമേണ പൊതുസമൂഹത്തിൽ നിന്നുതന്നെ അകറ്റപ്പെടും. അതിനാൽ, ഓരോ തിരഞ്ഞെടുപ്പിനെയും ഗൗരവത്തോടെ സമീപിക്കേണ്ടതുണ്ട്. നമ്മുടെ ആവശ്യങ്ങളും നിർദേശങ്ങളും രാഷ്ട്രീയ പാർട്ടികളിലൂടെ മാത്രമേ നടപ്പാക്കാൻ കഴിയൂ.
രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് സമയവും പ്രതിബദ്ധതയും, കൂടാതെ നമ്മുടെ സമ്പത്തിന്റെ ഒരു ചെറിയ വിഹിതവും വിനിയോഗിക്കേണ്ടത് പ്രധാനമാണ്. തിരഞ്ഞെടുപ്പിൽ മത്സരിക്കുക, വിജയിക്കുക, അധികാരത്തിൽ എത്തുക, നിയമസഭകളിൽ സുപ്രധാന ബില്ലുകൾ പാസാക്കുക എന്നിവയാണ് ഒരു സമൂഹത്തിന്റെ ഭാവി നിർണയിക്കുന്ന പ്രധാന വഴികൾ. കേരളത്തിലെ 40% വോട്ടർമാരും ‘നിഷ്പക്ഷർ’ ആയതിനാൽ, അവരുടെ പിന്തുണ നേടാൻ ശാസ്ത്രീയവും സാമൂഹികവും സാമ്പത്തികവുമായ വ്യക്തമായ പ്രകടനപത്രിക ആവശ്യമാണ്. പൊതുജനങ്ങൾക്ക് നിങ്ങൾ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങൾ വ്യക്തമാക്കുന്ന ഏറ്റവും ശക്തമായ രാഷ്ട്രീയ രേഖയാണ് പ്രകടനപത്രിക.
ദേശീയ ജനതാസംഘം മികച്ച രാഷ്ട്രീയക്കാരെ കണ്ടെത്താനും പരിശീലിപ്പിക്കാനും പൊതുജനങ്ങളോട് ആശയങ്ങളും പദ്ധതികളും വിശദീകരിക്കാൻ കഴിവുള്ളവരെ സ്ഥാനാർഥികളാക്കാനും ശ്രമിക്കുന്നു. ഭാവി രാഷ്ട്രീയം വിദ്യാഭ്യാസവും ശാസ്ത്രീയബോധവുമുള്ളവരുടേതായിരിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. വ്യക്തമായ പദ്ധതികളിലൂടെയും പ്രൊഫഷണൽ രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെയും സമൂഹത്തെ വികസിപ്പിച്ച് അടുത്ത നൂറ്റാണ്ടിലേക്ക് അഭിമാനത്തോടെ മുന്നേറുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
രാഷ്ട്രീയം മോശമാണെന്ന് പറഞ്ഞ് മാറിനിൽക്കരുത്.
രാഷ്ട്രീയമാണ് ഒരു സമൂഹത്തിന്റെ ഭാവി നിർണയിക്കുന്ന ഹൃദയസ്പന്ദനം.
2026-ലെ തിരഞ്ഞെടുപ്പിൽ നിർണായകമായ ഇടപെടലുകൾ നടത്താൻ ദേശീയ ജനതാസംഘം നിങ്ങളെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.